യുപി: അഞ്ചുപേരെ ഗോരക്ഷകര്‍ മര്‍ദിച്ചുഅലിഗഡ്: ഉത്തര്‍പ്രദേശില്‍ എരുമയെ അറുത്തതിന് അഞ്ചുപേരെ ഗോരക്ഷകര്‍ മര്‍ദിച്ചു. അലിഗഡ് ഗാന്ധി പാര്‍ക്കിലെ സ്വകാര്യ ഡയറി പരിസരത്താണ് സംഭവം. കാലു ബഗന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ളതാണ് അക്രമം നടന്ന ഡയറി. കറവ വറ്റിയ എരുമയെ വില്‍ക്കാന്‍ ബഗല്‍ തീരുമാനിച്ചുവെന്നും വാങ്ങാന്‍ ഇമ്രാന്‍ എന്ന കാലിക്കച്ചവടക്കാരന്‍ സന്നദ്ധനായെന്നും പോലിസ് പറഞ്ഞു. എരുമയെ ഡയറിയില്‍ വച്ച് അറുക്കാന്‍ ബഗല്‍ അനുമതി നല്‍കി. നാല് അറവുകാരും കാലിക്കച്ചവടക്കാരനും എരുമയെ അറുത്തുകൊണ്ടിരിക്കെ രക്തം ഡയറിയുടെ പുറത്തേക്കൊഴുകി. അതോടെ ജനക്കൂട്ടം തടിച്ചുകൂടി. അവരില്‍പെട്ട ഗോരക്ഷകര്‍ ഡയറിയില്‍ കയറി അറവുകാരെ മര്‍ദിക്കുകയായിരുന്നുവെന്നും പോലിസ് പറഞ്ഞു.  ഡയറി ഉടമയും അറവുകാരുമടക്കം ആറുപേരെ അറസ്റ്റു ചെയ്തിട്ടുണ്ട്. എന്നാല്‍ മര്‍ദിച്ച ഗോരക്ഷകര്‍ക്കെതിരേ കേസൊന്നുമെടുത്തിട്ടില്ല.

RELATED STORIES

Share it
Top