യുപിയില്‍ ഹോട്ടലുകള്‍ക്ക് തീപ്പിടിച്ചു; അഞ്ചു മരണം

ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ചാര്‍ബാഗിന് സമീപത്തെ രണ്ടു ഹോട്ടലുകളിലുണ്ടായ അഗ്നിബാധയില്‍ അഞ്ചു മരണം. ഗുരുതരമായി പൊള്ളലേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയായിരുന്നു അപകടം. എസ്എസ്‌ജെ ഇന്റര്‍നാഷനല്‍ ബാര്‍ ആന്റ് ഹോട്ടല്‍, വിരാട് ഇന്റര്‍നാഷനല്‍ ഹോട്ടല്‍ എന്നിവയ്ക്കാണ് തീപ്പിടിച്ചത്. എസ്എസ്‌ജെ ഇന്റര്‍നാഷനല്‍ ബാര്‍ ആന്റ് ഹോട്ടലിന്റെ ബേസ്‌മെന്റിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമായത്.

RELATED STORIES

Share it
Top