യുപിയില്‍ വ്യാജ മദ്യം വില്‍ക്കുന്നവര്‍ക്ക് വധശിക്ഷ: ബില്ലിന് ഗവര്‍ണറുടെ അംഗീകാരം

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വ്യാജ മദ്യം വില്‍ക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കാന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ബില്ല് നേരത്തേ നിയമസഭ പാസാക്കിയിരുന്നു. ഇതോടെ, വ്യാജ മദ്യവില്‍പനക്കാര്‍ക്ക് വധശിക്ഷ നല്‍കുന്ന മൂന്നാമത്തെ സംസ്ഥാനമായി യുപി. ഡല്‍ഹിയിലും ഗുജറാത്തിലും ഈ നിയമം നേരത്തേ പ്രാബല്യത്തിലുണ്ട്. വ്യാജമദ്യം കഴിച്ചു മരണം സംഭവിച്ചാല്‍ വില്‍പനക്കാരന് വധശിക്ഷ ലഭിക്കും. യുപി എക്‌സൈസ് (ഭേദഗതി) ബില്ലില്‍ വധശിക്ഷയ്ക്കു പുറമെ, ജീവപര്യന്തം തടവിനും അഞ്ചു ലക്ഷത്തില്‍ കുറയാത്ത പിഴ വിധിക്കുന്നതിനും വ്യവസ്ഥയുണ്ട്.വ്യാജ മദ്യം കുടിച്ച് അംഗവൈകല്യം സംഭവിച്ചാല്‍ വില്‍പനക്കാരന് 10 വര്‍ഷം വരെ കഠിന തടവ് നല്‍കാനും മൂന്നു ലക്ഷത്തില്‍ കുറയാതെ പിഴ ഈടാക്കാനും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.

RELATED STORIES

Share it
Top