യുപിയില്‍ രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് രണ്ട് മരണം

ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശില്‍ രണ്ടു കെട്ടിടങ്ങള്‍ തകര്‍ന്നു വീണ് രണ്ട് മരണം.നിരവധി പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്.10-12 കുടുംബങ്ങളിലായി അന്‍പതോളം പേര്‍ താമസിക്കുന്ന ആറു നിലക്കെട്ടിടവും തകര്‍ന്നുവീണതില്‍ ഉള്‍പ്പെടും. തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍  ഒട്ടേറെ പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. രണ്ടുപേരുടെ മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് ഗ്രേറ്റര്‍ നോയിഡയിലെ ഷാ ബേരി ഗ്രാമത്തിലാണ് സംഭവം.



ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തെപ്പറ്റി അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top