യുപിയില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നുലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപി നേതാവിനെ വെടിവച്ചുകൊന്നു.യുപി ഫൂല്‍പൂരിലെ ലോക്കന്‍ഗഞ്ച് വാര്‍ഡ് പ്രതിനിധിയായ പവന്‍ കേസരിയാണ് കൊല്ലപ്പെട്ടത്.സുഹൃത്തായ ആരിഫ് എന്നയാളെ വീട്ടില്‍ കൊണ്ട് വിട്ട് മടങ്ങവെയാണ് പവന്‍ കേസരിക്ക് വെടിയേറ്റതെന്ന് ഫുല്‍പൂര്‍ ഇന്‍സ്‌പെക്ടര്‍ അവധേഷ് പ്രതാപ് സിങ് പറഞ്ഞു. പവന്‍ കേസരിയുടെ തലയ്ക്കും നെഞ്ചിനുമാണ് വെടിയേറ്റത്.
രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നാലുപേരെ പ്രതികളാക്കി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി.

RELATED STORIES

Share it
Top