യുപിയില്‍ ദലിത് യുവാവിനെ തല്ലിക്കൊന്നു

മുസഫര്‍നഗര്‍: സാധനങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ബാഖ്‌ര ഗ്രാമത്തില്‍ ദലിത് യുവാവിനെ തല്ലിക്കൊന്നു. അങ്കിത് എന്ന 22കാരനാണ് കൊല ചെയ്യപ്പെട്ടത്. മരിച്ച യുവാവിന്റെ അമ്മയുടെ പരാതിയില്‍ രാംപാല്‍, ലോകേഷ്, അജയ്, അമിത്, ഹസീന്‍ എന്നിവരെ പോലിസ് അറസ്റ്റ് ചെയ്തു. പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമപ്രകാരമാണ് ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. പ്രതികള്‍ കുറ്റം സമ്മതിച്ചു.

RELATED STORIES

Share it
Top