യുപിയില്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ട ബലാല്‍സംഗം


ജലാലാബാദ്: ഉത്തര്‍ പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിലെ 24 വയസ്സുകാരിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കി. നാല് പേര്‍ ചേര്‍ന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയായിരുന്നു ബലാല്‍സംഗം. തിങ്കളാഴ്ച്ചയാണ് സംഭവം,. ജില്ലാ ജയിലില്‍ കഴിയുന്ന സഹോദരനെ കാണാന്‍ അമ്മയോടൊപ്പം പോകുന്നതിനിടെ നാല് പേര്‍ കാറില്‍ കയറ്റുകയായിരുന്നു. തുടര്‍ന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി രണ്ട് പേര്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തതായി യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പോലിസ് യുവതിയെ മെഡിക്കല്‍ പരിശോധനക്ക് വിധേയയാക്കി.

RELATED STORIES

Share it
Top