യുപിയില്‍ തടങ്കലില്‍ പാര്‍പ്പിച്ച യുവതി മരിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവ് വിവാഹ മോചനം ചെയ്ത ശേഷം തടങ്കലിലാക്കിയ യുവതി മരിച്ചു. ബയ്‌റെലി സ്വദേശിനിയായ റസിയ ആണ് ചികില്‍സയ്ക്കിടെ ചൊവ്വാഴ്ച മരിച്ചത്. ഇവര്‍ക്ക് ആറ് വയസ്സുള്ള ഒരു മകളുണ്ട്. ഒരു മാസം മുമ്പാണ് ഭര്‍ത്താവ് നഹിം ഫോണിലൂടെ റസിയയെ മുത്വലാഖ് ചൊല്ലുന്നത്. ഇതിനു ശേഷം റസിയയെ വീട്ടു തടങ്കലിലാക്കുകയും നഹീം ബന്ധുവീട്ടിലേക്കു താമസം മാറുകയും ചെയ്തു. ഭക്ഷണവും വെള്ളവും ലഭിക്കാതെ അബോധാവസ്ഥയില്‍ കിടന്ന റസിയയെ സാമൂഹിക പ്രവര്‍ത്തക ഫര്‍ഹത് നഖ്‌വിയാണ് ആശുപത്രിയിലെത്തിച്ചത്. തീരെ അവശനിലയിലായ റസിയചൊവ്വാഴ്ച ആശുപത്രിയില്‍ മരിക്കുകയായിരുന്നു.

RELATED STORIES

Share it
Top