യുപിയില്‍ കൗമാരക്കാരായ സഹോദരികള്‍ വെടിയേറ്റുമരിച്ചുഇറ്റാവ: ഉത്തര്‍പ്രദേശില്‍ കൗമാരക്കാരായ സഹോദരികള്‍ വെടിയേറ്റുമരിച്ച നിലയില്‍. പതിനേഴും പതിമൂന്നും വയസ്സുള്ള സഹോദരിമാരാണ് കൊല്ലപ്പെട്ടത്. വെടിയുണ്ടകളും പെണ്‍കുട്ടികളുടെ ചെരുപ്പുകളും സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.കൃഷിയിടങ്ങളിലേക്ക് പോയ ഗ്രാമീണരാണ് മൃതദേഹങ്ങള്‍ ആദ്യം കണ്ടത്.  തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകീട്ടോടെ പുറത്തുപോയ പെണ്‍കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തിയില്ല. തൊട്ടടുത്ത ദിവസം രാവിലെ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു.മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും കൊലപാതകത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയതായും പോലീസ് അറിയിച്ചു. അതേസമയം, പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top