യുപിയില്‍ കാളകുട്ടികളെ മോഷ്ടിച്ചെന്നാരോപിച്ച് ദലിത് യുവാക്കള്‍ക്ക് ക്രൂരമര്‍ദനം

ലക്‌നോ: ഉത്തര്‍പ്രദേശില്‍ കാളകുട്ടികളെ മോഷ്ടിച്ചെന്നാരോപിച്ച് ദലിത് യുവാക്കളെ പുരോഗിതന്റെ നേതൃത്വത്തില്‍ ജനകൂട്ടം ക്രൂരമായി മര്‍ദിച്ചു. സംഭവത്തില്‍ 15 പേര്‍ക്കെതിരേ കേസെടുത്തതായി പോലിസ് അറിയിച്ചു.മര്‍ദന ശേഷം ആള്‍കൂട്ടം ഇവരുടെ ദേഹത്ത് വെള്ള പെയിന്റ് ഒഴിക്കുകയും തങ്ങള്‍ കാള മോഷ്ടാക്കളാണെന്ന ബോര്‍ഡ് കഴുത്തില്‍ കെട്ടിതൂക്കി നടത്തുകയും ചെയ്തു. 20 വയസ് വരുന്ന യുവാക്കള്‍ക്കാണ് ക്രൂര അനുഭവം നേരിട്ടത്. എന്നാല്‍ ഇവരുടെ കൈവശമുണ്ടായിരുന്ന കാളകുട്ടികള്‍ മോഷ്ടിക്കപ്പെട്ടവയല്ലെന്ന് പോലിസ് അറിയിച്ചു.

RELATED STORIES

Share it
Top