യുപിയില്‍ അംബേദ്ക്കര്‍ പ്രതിമയ്ക്ക് കാവിനിറം

ബദൗന്‍: യോഗിയുടെ ഉത്തര്‍പ്രദേശിലെ അംബേദ്ക്കര്‍ പ്രതിമയ്ക്ക് കാവിനിറം.  ഈയിടെ അക്രമികള്‍ തകര്‍ത്ത അംബേദ്കര്‍ പ്രതിമയാണ് പുനര്‍ നിര്‍മിച്ച് കാവി നിറം നല്‍കിയത്. ബദൗനിലെ ദുഗ്രയ്യ ഗ്രാമത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.സാധാരണ ചിത്രങ്ങളില്‍ കാണും പോലെ  കറുത്തതോ നീലയോ നിറമാണ് പ്രതിമക്ക് നല്‍കാറുള്ളത്. നേരത്തെ ബസുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും യുപി സര്‍ക്കാര്‍ കാവി നിറം നല്‍കിയിരുന്നു.

RELATED STORIES

Share it
Top