യുപിയില്‍ അംബേദ്കര്‍ പ്രതിമയും തര്‍ത്തു

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഡോ. ബിആര്‍ അംബേദ്കറിന്റെ പ്രതിമയും തകര്‍ത്തു. മീററ്റിന് സമീപം മാവാനയില്‍ ചൊവ്വാഴ്ച രാത്രിയാണ് അംബേദ്കര്‍ പ്രതിമ തകര്‍ത്തത്. സംഭവത്തില്‍ ദലിത് സമൂഹം പ്രതിഷേധവുമായി തെരുവിലിറങ്ങി. തകര്‍ക്കപ്പെട്ട പ്രതിമയ്ക്കു പകരം പുതിയ പ്രതിമ ഉടന്‍ സ്ഥാപിക്കുമെന്നു ജില്ലാ ഭരണകൂടം ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് ഇവര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.ത്രിപുര തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ അഗര്‍ത്തലയ്ക്കു സമീപം ബെലോണിയയില്‍ ലെനിന്റെ പ്രതിമ ജെസിബി ഉപയോഗിച്ചു തകര്‍ത്തിരുന്നു. ഇതിന് പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ സ്ഥാപിച്ചിരുന്ന ദ്രാവിഡ രാഷ്ട്രീയ ആചാര്യനായ പെരിയാര്‍ ഇ വി രാമസ്വാമി നായ്ക്കരുടെ പ്രതിമയ്ക്ക്് നേരെയും ആക്രമണമുണ്ടായി. പ്രതിമയുടെ മൂക്കു തകര്‍ക്കുകയും മുഖം വികൃതമാക്കുകയും ചെയ്തിട്ടുണ്ട്. കൊല്‍ക്കത്തയില്‍ ഭാരതീയ ജനസംഘം സ്ഥാപക നേതാവ് ശ്യാമപ്രസാദ് മുഖര്‍ജിയുടെ പ്രതിമയും അക്രമികള്‍ തകര്‍ത്തു.

RELATED STORIES

Share it
Top