യുപിയിലെ സ്‌കൂളില്‍ ഭക്ഷ്യവിഷബാധ;50 കുട്ടികള്‍ ആശുപത്രിയില്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധ.ഈറ്റ ജില്ലയിലെ കസ്തൂര്‍ബ ഗാന്ധി ബാലിക സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 50ഓളം വിദ്യാര്‍ഥികളെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.സ്‌കൂളിലെ ഭക്ഷണത്തിന് നിലവാരം കുറവാണെന്ന് കുട്ടികള്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ ജില്ലാ ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ കലക്ടറും ആരോഗ്യവകുപ്പ് അധികൃതരും സ്‌കൂളില്‍ എത്തി പരിശോധന നടത്തി.

RELATED STORIES

Share it
Top