യുനൈറ്റഡ് എഫ്‌സി പുതിയ ജേഴ്സി പുറത്തിറക്കിദമ്മാം: റോയല്‍ ബദര്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന റോയല്‍ കാര്‍ഗോ കപ്പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന അല്‍ ഖോബാര്‍ യുനൈറ്റഡ് എഫ്‌സിയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു. അല്‍ ഖോബാര്‍ ക്ലാസിക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഫ്രന്റ്ലൈന്‍ ലൊജിസ്റ്റിക് കണ്‍ട്രി ഹെഡ് റിയാസ് ഉസ്മാനില്‍ നിന്നും ടീം ക്യാപ്റ്റന്‍ ഫതീന്‍ ജേഴ്സി ഏറ്റുവാങ്ങി. ഗോള്‍ കീപ്പര്‍ക്കുള്ള ജേഴ്സി മുബീന്‍ എടവണ്ണയും സ്വീകരിച്ചു. ചടങ്ങില്‍ ശരീഫ് മാണൂര്‍ സ്വാഗതം പറഞ്ഞു. റഷീദ് മനമാറി, അഷ്റഫ് തലപ്പുഴ, മുഹമ്മദ് നിഷാദ്, ആശി നെല്ലിക്കുന്ന്, ഫസല്‍ കാളികാവ്, ഫൈസല്‍ എടത്തനാട്ടുക്കര സംബന്ധിച്ചു.

RELATED STORIES

Share it
Top