''യുദ്ധമൊന്നു നിര്‍ത്തൂ ഞങ്ങള്‍ക്ക് വീട്ടിലേക്ക് തിരികെ വരണം''ചിത്രം വരച്ച് സിറിയന്‍കുട്ടികള്‍
''ദയവായി ഒന്ന് യുദ്ധം നിര്‍ത്തൂ.ഞങ്ങള്‍ക്ക് ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചുവരണം . പ്രാണഭയമില്ലാതെ കഴിയണം'' എന്ന് സിറിയന്‍ അഭയാര്‍ത്ഥികളായ കുട്ടികള്‍.ആഭ്യന്തര യുദ്ധം ഏറെയും ബാധിച്ചിരിക്കുന്നത് കുട്ടികളെയാണ്. അവര്‍ക്ക് അവരുടെ വീടും കളിയിടങ്ങളും രക്ഷിതാക്കളുമാണ് കൂട്ടരക്തചൊരിച്ചിലില്‍ നഷ്ടപ്പെട്ടത്. സ്വന്തം വീടിനും മണ്ണിനും വേണ്ടിയുള്ള ദാഹം എല്ലാ അഭയാര്‍ത്ഥികളിലും കഠിനമാണ്. 2.3 മില്യണ്‍ സിറിയന്‍ അഭയാര്‍ത്ഥികളാണ് തുര്‍ക്കിയില്‍ തുടരുന്നത്.തുര്‍ക്കിയിലെ അഭയാര്‍ത്ഥികളായി കഴിയുന്ന കുട്ടികള്‍ തങ്ങളുടെ വീടിനെ കുറിച്ചുള്ള ഓര്‍മകള്‍ ചിത്രങ്ങളാക്കിയപ്പോള്‍,[caption id="attachment_40187" align="aligncenter" width="800"]syrianchildren1 തുര്‍ക്കി മര്‍ദിന്‍ പ്രൊവിന്‍സിലെ മിദായത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ നിന്ന് അബ്ദുല്ല അല്‍ ഒമര്‍(15) (ബാര്‍ബര്‍ ഷോപ്പിലെ ജോലിക്കാരനാണ്)'' സിറിയയിലെ യുദ്ധം നിര്‍ത്തു''എന്നെഴുതിയ കൈയ്യില്‍ പ്ലക്കാര്‍ഡുമായി [/caption][caption id="attachment_40189" align="aligncenter" width="800"]syrianchildren3 '' യുദ്ധം അവസാനിപ്പിക്കൂ,ഞങ്ങള്‍ക്ക് ഭയമോ നാശമോ ഇല്ലാതെ സമാധാനത്തോടെ ജീവിക്കണം.മാതൃഭൂമിയിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കണമെന്ന് യാചിക്കുകയാണ്. യുദ്ധവും വിനാശവും നിര്‍ത്തണം എന്ന് അപേക്ഷിക്കുന്നു''വെന്ന് ഇസ്മ അല്‍ ഗുരൈബ്(18) പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നു. [/caption][caption id="attachment_40188" align="aligncenter" width="800"]syrianchildren2 യയ്‌ലാദാഗി അഭയാര്‍ത്ഥി ക്യാമ്പില്‍ താന്‍ വരച്ച ചിത്രവുമായി കൂട്ടുകാര്‍ക്കൊപ്പം തെസ്‌നിം ഫയദോ എന്ന എട്ടുവയസുകാരി. പരിക്കുപറ്റിയ കുട്ടിയെ ചേര്‍ത്ത്പിടിച്ചുകരയുന്ന മാതാവിന്റെ ചിത്രമാണ് തെസ്‌നിം വരച്ചിരിക്കുന്നത് [/caption][caption id="attachment_40190" align="aligncenter" width="800"]syrianchildren5 യയ്‌ലാദാഗി അഭയാര്‍ത്ഥി ക്യാമ്പില്‍ ഒമ്പതും ഏഴും വയസ്സുള്ള അഭയാര്‍ത്ഥികളായ ല്ലാഫ് ഹസ്സന്‍(ഇടത്),സഹോദരി ബെരാ(7)[/caption][caption id="attachment_40191" align="aligncenter" width="800"]syrianchildren4 സിറിയ എനിക്ക് നിന്നെ മിസ്സ് ചെയ്യുന്നു.വീട്ടിലേക്ക് തിരിച്ചുവരും'' എന്ന് അടികുറിപ്പ് നല്‍കി വീടിന്റെ ചിത്രം വരച്ചിരിക്കുന്ന തുര്‍ക്കി മര്‍ദിന്‍ പ്രൊവിന്‍സിലെ മിദായത്ത് അഭയര്‍ത്ഥി പതിനാലുകാരി ക്യാമ്പിലെ മര്‍യം മഹമു.[/caption]

[caption id="attachment_40192" align="aligncenter" width="800"]syrian-children6 തുര്‍ക്കിയിലെ ഗസിന്റെപ്പിലെ നിസിപ്പ് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന ഇസ്ലെം ഹലിഫെ(11) തന്റെ സിറിയയിലെ വീടിന്റെ ചിത്രം വരച്ചിരിക്കുന്നു.[/caption][caption id="attachment_40193" align="aligncenter" width="800"]syrian-children7 തുര്‍ക്കി-സിറിയന്‍ അതിര്‍ത്തിയിലെ ഹത്തായ പ്രൊവിന്‍സിലെ യായലാദഗി അഭയാര്‍ത്ഥി ക്യാമ്പിലെ പതിനെട്ടുകാരി ഖമര്‍ തൊപല്‍ക ''എന്റെ ദൈവം ഞങ്ങളെ സംരക്ഷിക്കും. ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചുപോകും സുരക്ഷിതമായി പോകുകയും സന്തോഷത്തോടെ ജീവിക്കും'' എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. [/caption][caption id="attachment_40194" align="aligncenter" width="800"]syrianchildren8 തുര്‍ക്കിയിലെ മര്‍ദിന് പ്രൊവിന്‍സിലെ മിദായത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന സിറിയക്കാരി റഹഫ് ഹസന്‍(10) വരച്ച ചിത്രം [/caption]

RELATED STORIES

Share it
Top