യുദ്ധഭീകരത വിളിച്ചോതി നിക്ക് ഉട്ടിന്റെ ഫോട്ടോ പ്രദര്‍ശനം

പട്ടാമ്പി: പുലിസ്റ്റര്‍ അവാര്‍ഡ് ജേതാവും ലോക പ്രശസ്ത ഫോട്ടോഗ്രാഫറുമായ നിക്ക് ഉട്ടിന്റെ ഫോട്ടോ പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് സരസ് മേളയിലെത്തുന്നത്.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസാണ് പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. ലോകമഹായുദ്ധ കാലത്ത് നിക്ക് ഉട്ട് പകര്‍ത്തിയ യുദ്ധ ഭീകരത വിളിച്ചോതുന്ന ഫോട്ടോകളാണ് പ്രദര്‍ശനത്തിനുള്ളത്.
ഹെലികോപ്റ്ററില്‍ സാഹസികമായി കാട്ടുതീ അണയ്ക്കുന്ന ഫോട്ടോ, ഹെലികോപ്റ്റര്‍ ഇറങ്ങി വരുന്ന ഒബാമയും മകളും, യുദ്ധത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തുന്ന വിയറ്റ്‌നാം സൈനികര്‍, യുദ്ധ വിമാനത്തിന്റെ പാശ്ചാത്തലത്തിലുള്ള പൂര്‍ണ്ണ ചന്ദ്രന്‍, കുതിച്ച് ചാടുന്ന നീലത്തിമിംഗലം തുടങ്ങിയ ലോക പ്രശസ്ത ഫോട്ടോകളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

RELATED STORIES

Share it
Top