യുദ്ധപ്രഖ്യാപനം: അല്‍അഖ്‌സ ഇമാം

ജറുസലേം: ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നടപടി യുദ്ധപ്രഖ്യാപനമാണെന്ന് അല്‍അഖ്‌സ ഇമാമും ജറുസലേം സുപ്രീം ഇസ്‌ലാമിക് അതോറിറ്റി മേധാവിയുമായ ഇക്‌രിമ സബ്‌രി.ജറുസലേം ഫലസ്തീനിന്റെ ഭാഗം മാത്രമല്ല. ലോകത്തെ എല്ലാ മുസ്‌ലിംകളുടേതുമാണെന്ന സന്ദേശമാണ,് ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. പുണ്യ നഗരത്തെ എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചര്‍ച്ചകളും സമാധാന ശ്രമങ്ങളും അസ്ഥാനത്തായിരിക്കുകയാണ്. കാരണം യുഎസ് ജറുസലേമിന്റെ കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞു. യുഎസ് തന്നെ അതിനെതിരായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top