യുദ്ധങ്ങളില്‍ പങ്കാളിയാവില്ല: ഇമ്രാന്‍

ഇസ്്‌ലാമാബാദ്: മറ്റു രാജ്യങ്ങള്‍ നടത്തുന്ന യുദ്ധങ്ങളില്‍ പാകിസ്താന്‍ ഇനി പങ്കാളിയാവില്ലെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. റാവല്‍പിണ്ടിയില്‍ സൈനിക ആസ്ഥാനത്തു നടന്ന രക്തസാക്ഷി ദിന പരിപാടിയിലാണ് ഇമ്രാന്‍ ഖാന്‍ നിലപാട് വ്യക്തമാക്കിയത്. തുടക്കംമുതലേ താന്‍ യുദ്ധങ്ങള്‍ക്ക് എതിരായിരുന്നുവെന്നും രാജ്യതാല്‍പ്പര്യം സംരക്ഷിക്കുന്നതാവും തന്റെ വിദേശ നയമെന്നും അദ്ദേഹംട പറഞ്ഞു.
ഐക്യരാഷ്ട്ര സംഘടനാ പ്രമേയങ്ങള്‍ക്കനുസരിച്ചുള്ള കശ്മീര്‍ പ്രശ്‌നപരിഹാരം ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണെന്നും കൂട്ടിച്ചേര്‍ത്തു. കശ്മീരില്‍ ഇന്ത്യ നടത്തുന്നതായി പറയപ്പെടുന്ന ക്രൂരതകള്‍ക്കെതിരേ ശബ്ദമുയര്‍ത്താന്‍ ലോക രാജ്യങ്ങള്‍ തയ്യാറാവണമെന്നും ഇമ്രാന്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top