യുഡിഎഫ് ഹര്‍ത്താല്‍ പൂര്‍ണം

ചിറ്റൂര്‍: കൊഴിഞ്ഞാമ്പാറ പഞ്ചായത്തില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂ ര്‍ണം. വ്യാപാര സ്ഥാപനങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങളും യാത്രാ വാഹനങ്ങളും പോലിസ് വഴിതിരിച്ചുവിട്ടു. അനിഷ്ട സംഭവങ്ങള്‍ ഒന്നും ഉണ്ടായില്ല.
കുടിവെള്ള വിതരണം നടത്താത്തതില്‍ പ്രതിഷേധിച്ചാണ് യുഡിഎഫ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. കൊഴിഞ്ഞാമ്പാറ പഞ്ചായത്തിലെ 1,18 വാര്‍ഡുകളായ സൂര്യ പാറ, അത്തിക്കോട് എന്നിവിടങ്ങളിലാണ് രൂക്ഷമായ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെത്തുടര്‍ന്നാണ് യുഡിഎഫ് ഹര്‍ത്താല്‍ നടത്തിയത്. കുന്നക്കാട്ടു പതിയി ല്‍ നിന്ന് മൂങ്കില്‍ മട കുടിവെള്ള പദ്ധതിയിലെത്തുന്ന വെള്ളം നിലവില്‍ നേരിട്ട് വിതരണം നടത്തുകയാണ് ചെയ്യുന്നത്. ഇതു മൂലം പല ഭാഗങ്ങളിലേക്കും വെള്ളം ആവശ്യത്തിന് എത്താറില്ല.
ഇതിന് പരിഹാരമായി 4 മണിക്കൂറോളം  കൂടുതല്‍ പമ്പിങ് നടത്തി ജലസംഭരണിയിലേയ്ക്ക് വെള്ളം നിറച്ചും നേരിട്ടും പമ്പ് ചെയ്യാന്‍ 13ന് പഞ്ചായത്ത് പ്രസിഡന്റ് എ കെ ബബിതയുടെയും എംഎല്‍എ കെ കൃഷ്ണന്‍ കുട്ടിയുടെയും നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ ധാരണയായിരുന്നു. എന്നാല്‍ യോഗത്തി ല്‍ നിന്ന് കോണ്‍ഗ്രസ് വിട്ടുനി ല്‍ക്കുകയായിരുന്നു.

RELATED STORIES

Share it
Top