യുഡിഎഫ് വിപുലീകരണം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യും

കൊച്ചി: യുഡിഎഫ് വിപുലീകരണത്തെക്കുറിച്ച് അടുത്ത മാസം ഏഴിന് നടക്കുന്ന യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്ന് കെപിസിസി പ്രസിഡന്റ്് എം എം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എല്‍ഡിഎഫ് പ്രവേശനം കൊടുക്കാതെ വട്ടുതട്ടുന്നവരെ അവര്‍ ആവശ്യപ്പെട്ടാല്‍ യുഡിഎഫില്‍ ചേര്‍ക്കുന്നതിനെക്കുറിച്ച് ആലോചിക്കും. യുഡിഎഫില്‍ നില്‍ക്കുന്ന ഒരു കക്ഷിയും എല്‍ഡിഎഫിലേക്ക് പോവുന്നില്ല. സംഘടന പ്രവര്‍ത്തനങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങളും മറ്റു സാമൂഹിക പ്രസ്ഥാനങ്ങളോട് പുലര്‍ത്തേണ്ട സമീപനങ്ങളെക്കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. മദ്യ നയമുള്‍പ്പെടെ യുഡിഎഫ് ഇതുവരെ സ്വീകരിച്ച നയങ്ങള്‍ മാറ്റേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top