യുഡിഎഫ് രാപകല്‍ സമരം നാളെമുതല്‍

കോഴിക്കോട്: സിപിഎമ്മിന്റെ ആക്രമ രാഷ്ട്രീയത്തിനെതിരേയും കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ  ജനദ്രോഹനയങ്ങള്‍ക്കെതിരേയും യുഡിഎഫ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലടിസ്ഥാനത്തില്‍ നാളെ രാപകല്‍ സമരം നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന രാപകല്‍ സമരം 4ന് രാവിലെ 10ന് സമാപിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി ശങ്കരന്‍ അറിയിച്ചു.
140 നിയോജകമണ്ഡലങ്ങളിലായി നടക്കുന്ന രാപകല്‍ സമരത്തിന് യുഡിഎഫ് ജില്ലാ നേതാക്കള്‍  നേതൃത്വം നല്‍കും. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ബജറ്റുകളിലൂടെ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബിളിപ്പിക്കുകയാണ്-ചെയര്‍മാന്‍ പറഞ്ഞു. സിപിഎമ്മിന്റെ  നിയമവാഴ്ച മൂലം സംസ്ഥാനത്തെ അരാജകത്വത്തിലേക്ക് നയിക്കുകയാണന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് പറഞ്ഞു. സിപിഎമ്മിന്റെ ക്രൂരതയ്ക്കിരയായി കുഞ്ഞു നഷ്ടപ്പെട്ട ജ്യോല്‍സനയുടെയും സിപിഎം സൈബര്‍ ആക്രമണത്തിനിരയായ കെ കെ രമയുടെ കാര്യത്തിലും സിപിഎം നേതൃത്വം മറുപടി പറയണം. മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്ന ചോദ്യമുന്നയിച്ചെന്ന പേരില്‍ ഗവണ്‍മെന്റ് ലോ കേളജിലെ അധ്യാപികയ്‌ക്കെതിരേ എസ്എഫ്‌ഐ പരാതി നല്‍കിയതോടെ അസഹിഷുണതയുടെ മൂര്‍ത്തിരൂപമായി സിപിഎം മാറിയെന്നും ടി സിദ്ദിഖ്  പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍  മനോജ് ശങ്കര നെല്ലൂര്‍, പി വീരാന്‍ക്കുട്ടി,  എം എ റസാഖ് എന്നിവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top