യുഡിഎഫ് രാപകല്‍ സമരം ഇന്ന് സമാപിക്കും

തിരുവല്ല: ജില്ലയിലെ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ യുഡിഎഫ് ആരംഭിച്ച രാപകല്‍ സമരം തിരുവല്ലയില്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, കോന്നിയില്‍ അടൂര്‍ പ്രകാശ് എംഎല്‍എ,  റാന്നിയില്‍  മുസ്്‌ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്  കെ ഇ അബ്ദുല്‍ റഹ്്മാന്‍, അടൂരില്‍ ആന്റോ ആന്റണി എംപി, കുളനടയില്‍ മുന്‍ ഡിസിസി പ്രസിഡന്റ് കെ ശിവദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
തിരുവല്ലയില്‍ യുഡിഎഫ് നിയോജ മണ്ഡലം ചെയര്‍മാന്‍ ഉമ്മന്‍ അലക്‌സാണ്ടര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി പഴകുളം മധു,  പി ജി പ്രസന്നകുമാര്‍ സംസാരിച്ചു. കോന്നിയില്‍ നിയോജ മണ്ഡലം  ചെയര്‍മാന്‍ ബാബു ചാക്കോ അധ്യക്ഷത വഹിച്ചു. കെപിസിസി  മെമ്പര്‍  മാത്യു കുളത്തുങ്കല്‍ ഡിസിസി സെക്രട്ടറിമാരായ സാമുവല്‍ കിഴക്കുപുറം സംസാരിച്ചു. അടൂരില്‍ യുഡിഎഫ് കണ്‍വീനര്‍ തോപ്പില്‍ ഗോപകുമാര്‍ അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്, കെപിസിസി  സെക്രട്ടറി പഴകുളം മധു, കെ ശിവദാസന്‍ നായര്‍, പി മോഹന്‍രാജ്, വൈസ് പ്രസിഡന്റ് എ  സുരേഷ് കുമാര്‍ സംസാരിച്ചു.
റാന്നിയില്‍ യുഡിഎഫ്് നിയോജ മണ്ഡലം  കണ്‍വീനര്‍ ടി കെ സാജു അധ്യക്ഷത വഹിച്ചു. സനോജ് മേമന, ഡിസിസി ജനറല്‍ സെക്രട്ടറി  കാട്ടൂര്‍ അബ്ദുല്‍ സലാം, വൈസ്  പ്രസിഡന്റ്  റിങ്കു  ചെറിയാന്‍ സംസാരിച്ചു. ആറന്മുള കുളനടയില്‍ നിയോജക മണ്ഡലം  പ്രസിഡന്റ് ടി എം ഹമീദ് അധ്യക്ഷത വഹിച്ചു.മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് എ ശംസുദീന്‍, ന്യുനപക്ഷ കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഷാജി കുളനട, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍ സംസാരിച്ചു. സമരം ഇന്ന് രാവിലെ 10ന് സമാപിക്കും. സമാപന സമ്മേളനം മുന്‍ ഡിസിസി പ്രസിഡന്റ് പി മോഹന്‍ രാജ് കുളനടയില്‍ ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top