യുഡിഎഫ് മാര്‍ച്ചില്‍ കൈയ്യാങ്കളി

സുല്‍ത്താന്‍ ബത്തേരി: നഗരസഭ സിഡിഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദം അടങ്ങുന്നില്ല. ഇന്നലെ നടന്ന യുഡിഎഫ് നഗരസഭ മാര്‍ച്ചില്‍  പോലിസും യുഡിഎഫ് പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും. സ്ത്രീത്വത്തെ അപമാനിച്ച നഗരസഭാ ചെയര്‍മാന്‍  സി കെ സഹദേവന്‍  രാജിവയ്ക്കുക, സ്ത്രീയെ ആക്രമിച്ച ചെയര്‍മാനെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ്  യുഡിഎഫിന്റെ നേത്യത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചത്. കോട്ടക്കുന്ന് നിന്നും ആരംഭിച്ച മാര്‍ച്ച് ടൗണ്‍ ചുറ്റി മുനിസിപ്പാലിറ്റിക്ക് മുന്നിലെത്തി. സമാധനപരാമയി എത്തിയ മാര്‍ച്ച് പോലിസ്  മുനിസിപ്പാലിറ്റി  ഗെയ്റ്റില്‍ തടഞ്ഞു. ഇതിനിടെ കുറച്ച് പ്രവര്‍ത്തകര്‍ പോലിസ് വലയം ഭേദിച്ച് നഗരസഭയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചു. ഇത്് യുഡിഎഫ് പ്രവര്‍ത്തകരും പോലിസും തമ്മില്‍ ചെറിയരീതിയില്‍ വാക്കേറ്റത്തിനും കൈയ്യാങ്കളിക്കും ഇടയാക്കി. പ്രതിഷേധ സമരത്തെ  തുടര്‍ന്ന്  അല്‍പനേരം ദേശീയപാതയില്‍  ഗതാഗത തടസ്സവും ഉണ്ടായി. വാഹനങ്ങള്‍ കടത്തിവിടാതെ വന്നപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ തന്നെ ചെറിയ അസ്വാരസ്യവും ഉണ്ടായി. മാര്‍ച്ച്  മുന്‍ ഡിസിസി പ്രസിഡന്റ്  പി വി ബാലചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുന്നത്ത് അഷറഫ് അധ്യക്ഷത വഹിച്ചു. കെ എല്‍ പൗലോസ്, കെ കെ അബ്രഹാം, ടി മുഹമ്മദ് , ബാനു പുളിക്കല്‍, രാധ രവിന്ദ്രന്‍, അബ്ദുള്ള മാടക്കര, നിസ്സി അഹമ്മദ്, പി പി അയ്യൂബ്, ഡി പി രാജശേഖരന്‍, ഒ എം ജോര്‍ജ് സംസാരിച്ചു.സിപിഎം പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിസുല്‍ത്താന്‍ ബത്തേരി: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദിച്ച യുഡിഎഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ പോലിസ് സ്‌റ്റേഷന്‍ മാര്‍ച്ചും ഉപരോധവും നടത്തി. ബേബി വര്‍ഗീസ്, വി വി ബേബി, കെ സി യോഹന്നാന്‍, കെ ശശാങ്കന്‍ സംസാരിച്ചു. തുടര്‍ന്ന് നേതാക്കള്‍ സിഐയുമായി നടത്തിയ ചര്‍ച്ചയില്‍ 24മണിക്കൂറിനകം പ്രതികളെ പിടികൂടുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

RELATED STORIES

Share it
Top