യുഡിഎഫ് നാളെ വഞ്ചനാദിനം ആചരിക്കും

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ രണ്ടാം വര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന 18ന് 140 നിയോജകമണ്ഡലങ്ങളിലും യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ വഞ്ചനാദിനമായി ആചരിക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ അറിയിച്ചു. ഓരോ നിയോജകമണ്ഡലങ്ങളിലെയും ഏതെങ്കിലും  ഒരു സര്‍ക്കാര്‍ ഓഫിസിനു മുന്നില്‍  വഞ്ചനാദിനത്തോട് അനുബന്ധിച്ച് നടത്തുന്ന പരിപാടിയില്‍ സര്‍ക്കാരിനെതിരായ കുറ്റപത്രം വായിക്കും.
അന്നേദിവസം രാവിലെ 11ന് പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍, ഇടതുപക്ഷസര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തയ്യാറാക്കിയ പുസ്തകം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപിക്ക് നല്‍കി പ്രകാശനം നിര്‍വഹിക്കുമെന്നും കണ്‍വീനര്‍ അറിയിച്ചു.

RELATED STORIES

Share it
Top