യുഡിഎഫ് ട്രേഡ് യൂനിയനുകളുടെ ഐക്യവേദി രൂപീകരിച്ചു

തിരുവനന്തപുരം: യുഡിഎഫ് അനുഭാവമുള്ള ട്രേഡ് യൂനിയനുകള്‍ ചേര്‍ന്ന്, യുഡിഎഫ് ട്രേഡ് യൂനിയന്‍ ഫ്രണ്ട് എന്ന ഐക്യവേദി രൂപീകരിച്ചു. രക്ഷാധികാരിയായി മുന്‍ തൊഴില്‍ മന്ത്രി ബാബു ദിവാകരനും, ചെയര്‍മാനായി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെയും നിയമിച്ചു.
ജോസ് പുത്തന്‍കാല (വൈസ് ചെയര്‍മാന്‍മാന്‍) റഹ്മത്തുല്ല (ജനറല്‍ കണ്‍വീനര്‍) കണ്‍വീനര്‍മാരായി വി ജെ ജോസഫ്, തോമസ് ജോസ്, കളത്തില്‍ വിജയന്‍, എഴുകോണ്‍ സത്യന്‍, കൃഷ്ണന്‍ കോട്ടുമല എന്നിവരെയും തിരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. വി ആര്‍ പ്രതാപന്‍, തമ്പി കണ്ണാടന്‍, വി എസ് പ്രശാന്ത് (ഐഎന്‍ടിയുസി), അഹമ്മദ്കുട്ടി ഉണ്ണികുളം, കെ പി മുഹമ്മദ് അശ്‌റഫ് (എസ്ടിയു), കെ എസ് ജോര്‍ജ്, ജോസ് പൂന്തേട്ട് (കെടിയുസി-എം), കെ ജയകുമാര്‍, ടി സി വിജയന്‍ (യുടിയുസി), എം പി ബേബി, സി മോഹനന്‍പിള്ള (കെടിയുസി -ജെ), ടി എന്‍ രാജന്‍, അജിത്ത് കുരീപ്പുഴ (ടിയുസിസി), പൊടിയന്‍കുട്ടി, സുനില്‍കുമാര്‍ (വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എച്ച്എംഎസ്). യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top