യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു

പുനലൂര്‍: ഓഡിറ്റോറിയം നിര്‍മാണത്തിലെ ക്രമക്കേട് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ പുനലൂര്‍ നഗരസഭ സെക്രട്ടറിയെ ഉപരോധിച്ചു.
പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് നെല്‍സണ്‍ സെബാസ്റ്റ്യന്‍, ഉപനേതാവ് ജി ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. ചെമ്മന്തൂരില്‍ കഴിഞ്ഞയാഴ്ച ഉദ്ഘാടനം ചെയ്ത ഓഡിറ്റോറിയത്തിന്റെ നിര്‍മാണത്തില്‍ ക്രമക്കേട് നടന്നെന്നാരാപിച്ചായിരുന്നു സമരം. ഓഡിറ്റോറിയത്തിന് ആദ്യ എസ്റ്റിമേറ്റില്‍ 38 ലക്ഷം രൂപയും പിന്നീട് തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ 78 ലക്ഷവും വീണ്ടും തയ്യാറാക്കിയ എസ്റ്റിമേറ്റില്‍ 1.03 കോടി രൂപയുമായിരുന്നു തുകയെന്നും എന്നാല്‍ ഇത്രയും തുക നിര്‍മാണത്തിന് വേണ്ടി വരില്ലെന്ന് ഓഡിറ്റോറിയം കണ്ടാല്‍ മനസ്സിലാകുമെന്നും സമരക്കാര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സിനും ചീഫ് ടെക്‌നിക്കല്‍ എക്‌സാമിനര്‍ക്കും പരാതി നല്‍കുമെന്നും സമരക്കാര്‍ പറഞ്ഞു.

RELATED STORIES

Share it
Top