യുഡിഎഫ് കൗണ്‍സിലര്‍മാര്‍ എംഎല്‍എയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി

മൂവാറ്റുപുഴ: നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് നഗരസഭയിലെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ‘എല്‍ദോ എബ്രഹാം എംഎല്‍എയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
നഗരത്തിലെ ആശ്രമം ടോപ്പ് റോഡ്, കുന്നപ്പിള്ളി മല, കാനം കവല, കുര്യന്‍ മല , മോളേക്കുടി മല, ഹൗസിങ് ബോര്‍ഡ്, കാവുംകര, രണ്ടാര്‍ തുടങ്ങിയ മേഖലകളില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്.
നേരത്തെ എംഎല്‍എയുടെ നിര്‍ദേശപ്രകാരം തഹസില്‍ദാരുടെ നേതൃത്വത്തില്‍ കുടിവെള്ളം ടാങ്കറില്‍ എത്തിക്കുമായിരുന്നെങ്കിലും ഇക്കുറി അതില്ലെന്നാണ് കൗണ്‍സിലര്‍മാരുടെ ആരോപണം.
പ്രതിപക്ഷ നേതാവ് കെ എ അബ്ദുല്‍ സലാം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പോലിസെത്തി കൗണ്‍സിലര്‍മാരെ നീക്കം ചെയ്തു.
കൗണ്‍സിലര്‍മാരായ സി എം ഷുക്കൂര്‍, ജയകൃഷ്ണന്‍ നായര്‍, ജയ്‌സണ്‍ തോട്ടത്തില്‍, ജിനു ആന്റണി, പ്രമീള ഗിരീഷ്‌കുമാര്‍, ഷൈലാ അബ്ദുല്ല, ഷാലിന ബഷീര്‍, സന്തോഷ്‌കുമാര്‍ സംസാരിച്ചു.

RELATED STORIES

Share it
Top