യുഡിഎഫിനെ പിന്തുണച്ച് സിപിഎം അംഗം: ഈരാറ്റുപേട്ട നഗരസഭയില്‍ സിപിഎമ്മിന് ഭരണം നഷ്ടമായി

കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ സിപിഎമ്മിന് നഗരസഭാ ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ സിപിഎമ്മിലെ ഒരംഗം പിന്തുണച്ചു. അവിശ്വാസത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സിപിഎം അംഗങ്ങള്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ഈ വിപ്പ് ലംഘിച്ചാണ് സിപിഎമ്മിലെ വികെ കബീര്‍ ചെയര്‍മാന്‍ റഷീദിനെതിരെ വോട്ട് ചെയ്തത്.28 അംഗ കൗണ്‍സിലില്‍ 15 പേര്‍ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തു. സിപിഎമ്മിലെ മറ്റ് അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതേസമയം, തനിക്ക് വിപ്പ് ലഭിച്ചിട്ടില്ലെന്നും അതിനാല്‍ വിപ്പ് ലംഘിച്ചിട്ടില്ലെന്നും വികെ കബീര്‍ പറഞ്ഞു.

RELATED STORIES

Share it
Top