യുജിസിയെ ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കം അപകടകരം

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്റ്റാറ്റിയൂട്ടറി സമിതിയായ യൂനിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷനെ ഇല്ലാതാക്കാനുള്ള നീക്കം അപകടകരമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. യുജിസിക്കു പകരം ഹയര്‍ എജ്യൂക്കേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ രൂപീകരിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്കിടവരുത്തുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സ്വതന്ത്ര വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നതിനുള്ള നീക്കത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top