യുജിസിക്കെതിരായകോടതിയലക്ഷ്യ ഹരജി

സ്വന്തം പ്രതിനിധി

ന്യൂഡല്‍ഹി: വിദ്യാര്‍ഥികളുടെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ എല്ലാ സര്‍വകലാശാലകളിലും ഓംബുഡ്‌സ്മാനെ നിയമിക്കണമെന്ന നിര്‍ദേശം അവഗണിച്ചതിന് യുജിസിക്കും (യൂനിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍) ഡല്‍ഹി സര്‍വകലാശാലയ്ക്കുമെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയില്‍ ഹരജി.ഹരജി ഫെബ്രുവരി ഏഴിന് ജസ്റ്റിസ് വി കമേശ്വര്‍ റാവു പരിഗണിക്കും. ഉടന്‍ ഓംബുഡ്‌സ്മാനെ നിയമിക്കാന്‍ കഴിഞ്ഞ വര്‍ഷമാണ് യുജിസിക്ക് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നത്.നിയമ ബിരുദധാരിയായ ബ്രജേഷ് സിങാണ് കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചത്. കോടതി ഉത്തരവ് മനപ്പൂര്‍വം പാലിക്കാതിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം ഹരജിയില്‍ ആരോപിച്ചു. ഡല്‍ഹി സര്‍വകലാശാല രൂപീകരിച്ച പരാതി പരിഹാര സമിതി ചത്ത കടലാസ് സമിതിയാണെന്നും ഹരജിക്കാരന്‍ ആരോപിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top