യുകെ സാഹിത്യ പുരസ്‌കാര പട്ടികയില്‍ അരുന്ധതി റോയിയും മീനാ കന്തസാമിയും

ലണ്ടന്‍: യുകെയിലെ വിമന്‍സ് പ്രൈസ് ഫോര്‍ ഫിക്ഷന്‍ പുരസ്‌കാരത്തിനുള്ള പട്ടികയില്‍ രണ്ട് ഇന്ത്യന്‍ എഴുത്തുകാരും. അരുന്ധതി റോയിയും മീനാ കന്തസാമിയുമാണ് 16 പേരടങ്ങിയ പട്ടികയില്‍ ഇടംനേടിയത്.
അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവലായ ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസ് എന്ന നോവലും മീനാ കന്തസാമിയുടെ വെന്‍ ഐ ഹിറ്റ് യു, ഓര്‍ എ പോര്‍ട്രയ്റ്റ് ഓഫ് ദി റൈറ്റര്‍ ആസ് എ യങ് വൈഫ് എന്ന നോവലുമാണ് പുരസ്‌കാര പട്ടികയില്‍ ഇടംനേടിയത്. ലോകത്താകമാനമുള്ള ഇംഗ്ലീഷ് എഴുത്തുകാരില്‍ നിന്നാണ് 16 പേര്‍ അന്തിമ പട്ടികയില്‍ ഇടംനേടിയത്. ഏപ്രില്‍ 23ന് വിജയിയെ പ്രഖ്യാപിക്കും. പുരസ്‌കാര ജേതാവിന് 30,000 പൗണ്ടും വെങ്കല പ്രതിമയും സമ്മാനമായി ലഭിക്കും. ജൂണ്‍ 6ന് ലണ്ടനില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.

RELATED STORIES

Share it
Top