യുകെയിലെ കുടിയേറ്റനയം ഇന്ത്യന്‍ പ്രഫഷനലുകള്‍ക്ക് നേട്ടമാവും

ലണ്ടന്‍: ബ്രിട്ടന്‍ കുടിയേറ്റ നയത്തില്‍ വരുത്തുന്ന മാറ്റം ഇന്ത്യയിലെ വിദഗ്ധ തൊഴിലാളികള്‍ക്ക് ഗുണകരമാവുമെന്നു വിലയിരുത്തല്‍.
യൂറോപ്യന്‍ യൂനിയനില്‍ നിന്നു വേര്‍പെടുന്നതിന്റെ (ബ്രെക്‌സിറ്റ്) ഭാഗമായി യൂറോപ്യന്‍ യൂനിയന്‍ അംഗരാജ്യങ്ങളിലെ പൗരന്‍മാരുടെ ആനുകൂല്യങ്ങളും മുന്‍ഗണനകളും അവസാനിപ്പിക്കുന്ന തരത്തിലുള്ള പരിഷ്‌കരണങ്ങളാണ് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയ് അവതരിപ്പിച്ചത്.
യൂറോപ്യന്‍ യൂനിയന്‍ അംഗങ്ങള്‍ക്കും മറ്റു രാജ്യങ്ങള്‍ക്കും ഒരുപോലെ അവസരം ലഭിക്കുന്നതിനുള്ള നയം കഴിഞ്ഞയാഴ്ച ബ്രിട്ടിഷ് മന്ത്രിസഭ അംഗീകരിച്ചു. തൊഴിലാളികളുടെ വൈദഗ്ധ്യം മാത്രമാണ് ഇനി പരിഗണിക്കുക. ഇത് ഇന്ത്യയില്‍ നിന്നുള്ള വിദഗ്ധ തൊഴിലാളികള്‍ക്ക് ജോലിസാധ്യത വര്‍ധിപ്പിക്കുമെന്നാണു പ്രതീക്ഷിക്കുന്നത്.
പാര്‍ലമെന്റില്‍ അടുത്തവര്‍ഷം പുതിയ കുടിയേറ്റനയം അവതരിപ്പിക്കുന്നതിനു മുന്നോടിയായി പുതിയ സംവിധാനം എങ്ങനെ നടപ്പാക്കും എന്നതു വിശദമാക്കുന്ന ധവളപത്രം ഉടന്‍ പുറത്തിറക്കും. നിലവില്‍ യൂറോപ്യന്‍ യൂനിയനിലെ 28 അംഗരാജ്യങ്ങളിലെയും പൗരന്‍മാര്‍ക്ക് യുകെയില്‍ സ്വതന്ത്രമായി പ്രവേശിക്കാവുന്നതും എത്തിയാലുടന്‍ ജോലിക്കായി ശ്രമിച്ചുതുടങ്ങാനും അനുമതിയുണ്ട്. 2021ല്‍ പുതിയ കുടിയേറ്റനിയമം നിലവില്‍ വരുമെന്നാണു കരുതുന്നത്.

RELATED STORIES

Share it
Top