യുഎസ് : 200ഓളം ഇറാഖ് കുടിയേറ്റക്കാര്‍ കസ്റ്റഡിയില്‍വാഷിങ്ടണ്‍: യുഎസില്‍ ഇറാഖില്‍ നിന്നുള്ള 200ഓളം കുടിയേറ്റക്കാരെ കഴിഞ്ഞ മൂന്നുമാസത്തിനിടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തു. ഡെട്രോയിറ്റില്‍ നിന്ന് 114ഉം  മറ്റിടങ്ങളില്‍ നിന്ന് 85ഉം ഇറാഖ് സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തതെന്ന് ഇമിഗ്രേഷന്‍ കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് വക്താവ് ഗില്ലിയന്‍ ക്രിസ്റ്റന്‍സന്‍ അറിയിച്ചു.ക്രിമിനല്‍ കേസുകളില്‍ പിടിയാലായവരും ഇവരില്‍ ഉള്‍പ്പെടുന്നതായും  ക്രിസ്റ്റന്‍സന്‍ പറഞ്ഞു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വിസാ വിലക്കിനെത്തുടര്‍ന്ന് നാടുകടത്തുന്ന കുടിയേറ്റക്കാരെ സ്വീകരിക്കുന്നതിന് ഇറാഖ് ധാരണയിലെത്തിയിരുന്നു.  ഇറാഖുമായുള്ള ധാരണയുടെ അടിസ്ഥാനത്തില്‍ കുടിയേറ്റക്കാരെ നാട്ടിലേക്ക് തിരിച്ചയക്കും. നേരത്തേ എട്ട് ഇറാഖി പൗരന്മാരെ സ്വദേശത്തേക്ക് തിരിച്ചയച്ചിരിന്നു.

RELATED STORIES

Share it
Top