യുഎസ് : ഹിജാബ് ധാരിണിയെ ബാങ്കില്‍നിന്നു പുറത്താക്കിവാഷിങ്ടണ്‍: ഹിജാബ്ധാരിയായ മുസ്‌ലിം വനിതയെ യുഎസിലെ ബാങ്കില്‍നിന്നു പുറത്താക്കുകയും ജീവനക്കാര്‍ പോലിസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കാറിന്റെ ലോണ്‍ അടയ്ക്കാന്‍ വാഷിങ്ടണിലെ സൗണ്ട് ക്രെഡിറ്റ് യൂനിയന്‍     ബാ  ങ്കിലെത്തിയ ജമീല മുഹമ്മദിനാണ് ദുരനുഭവമുണ്ടായത്. തലമറച്ചെത്തിയ ജമീലയോട് ഹിജാബ് ഒഴിവാക്കണമെന്നും ഇല്ലെങ്കില്‍ പോലിസിനെ വിളിക്കുമെന്നും ബാങ്ക് ജീവനക്കാരി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവം മൊബൈല്‍ കാമറയില്‍ ചിത്രീകരിച്ച ജമീല ഇത് പ്രകടമായ വിവേചനമാണെന്നു ചൂണ്ടിക്കാട്ടി.ബാങ്കില്‍ തൊപ്പി, ഹിജാബ്, സണ്‍ഗ്ലാസുകള്‍ എന്നിവ പാടില്ലെന്ന് നിയമമുണ്ടെന്നും ഇവ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നുമാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍, താന്‍ ഒരു സ്വെറ്ററും ശിരോവസ്ത്രവും ധരിച്ചിരുന്നെന്നും വെള്ളിയാഴ്ച പ്രാര്‍ഥനാദിവസമായതിനാലാണ് ഹിജാബ് ധരിച്ചതെന്നും ജമീല പറയുന്നു. ബാങ്ക് നിയമങ്ങള്‍ പാലിക്കാന്‍ താന്‍ തയ്യാറാണ്. പക്ഷേ, ബാങ്കില്‍ തൊപ്പി ധരിച്ചുവന്ന മറ്റൊരാള്‍ക്ക് ഒരു പ്രശ്‌നവുമില്ലാതെ സേവനങ്ങള്‍ നല്‍കിയപ്പോഴാണ് തന്നെ ബലമായി പുറത്താക്കിയത്. താന്‍ മുഖം മറച്ചിരുന്നില്ലെന്നും തല മാത്രമാണ് മറച്ചതെന്നും ജമീല ഫേസ്ബുക്കില്‍ കുറിച്ചു. ബാങ്കില്‍ നിന്നു പുറത്താക്കിയ നടപടി തികച്ചും പക്ഷപാതപരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്ത് മുസ്്‌ലിംകള്‍ക്കെതിരായ വംശീയ അധിക്ഷേപങ്ങള്‍ വര്‍ധിച്ചുവരുകയാണ്.

RELATED STORIES

Share it
Top