യുഎസ് സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്ക്‌

വാഷിങ്ടണ്‍: യുഎസ് സൈന്യത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്ക്്. ഇതുസംബന്ധിച്ച ഉത്തരവ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുറപ്പെടുവിച്ചു. കഴിഞ്ഞ വര്‍ഷം ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സൈന്യത്തില്‍ ചില പ്രത്യേക സന്ദര്‍ഭങ്ങളില്‍ വിലക്കേര്‍പ്പെടുത്തി ട്രംപ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തിയ പുതിയ ഉത്തരവ്.
പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ നയപ്രകാരമാണ് വൈറ്റ്ഹൗസ് ഉത്തരവ് പ്രസിദ്ധീകരിച്ചത്. പുതിയ ഉത്തരവിനെതിരേ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഉത്തരവ് ഭരണഘടനാ വിരുദ്ധവും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കെതിരായ നീതിനിഷേധവുമാണെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പ്രതികരിച്ചു. ജെന്‍ഡര്‍ ഡിസ്‌ഫോറിയ രോഗം ബാധിച്ചവരാണിവരെന്നും അ—വര്‍ക്ക് സൈന്യത്തിലെ ജോലി പ്രയാസകരമാണെന്നു പരിഗണിച്ചാണ് നിരോധന ഉത്തരവെന്നുമാണ് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ വിശദീകരിക്കുന്നത്.
നേരത്തേ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ നടപടി ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. ട്രംപിന്റെ ഉത്തരവ് ഫെഡറല്‍ കോടതികള്‍ തടയുകയും സൈന്യത്തില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവരെ നിലനിര്‍ത്തണമെന്ന് ഉത്തരവിടുകയും ചെയ്തിയിരുന്നു. ജനുവരി 1 നാണ് കോടതി ഉത്തരവ് പ്രാബല്യത്തിലായത്.

RELATED STORIES

Share it
Top