യുഎസ്: വിവാദ രഹസ്യരേഖ തയ്യാറാക്കിയത് ഇന്ത്യന്‍ വംശജന്‍

ന്യൂയോര്‍ക്ക്: യുഎസില്‍ ഏറെ വിവാദത്തിനിടയാക്കിയ റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ രഹസ്യ മെമ്മോ തയ്യാറാക്കിയത് ഇന്ത്യന്‍ വംശജനായ കശ്യപ് പട്ടേല്‍. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ അന്വേഷിക്കുന്നതില്‍ എഫ്ബിഐയും യുഎസ് നീതിന്യായ വകുപ്പും അധികാരദുര്‍വിനിയോഗം നടത്തിയെന്നാണ് രഹസ്യരേഖയിലെ പ്രധാന ആരോപണം.  എഫ്ബിഐ അനാവശ്യ ഇടെപടല്‍ നടത്തിയെന്ന് പട്ടേലാണ് സമിതിയില്‍  വാദമുന്നയിച്ചത്. റിപബ്ലിക്കന്‍ നേതൃത്വത്തിലുള്ള ഹൗസ് ഓഫ് ഇന്റലിജന്‍സ് കമ്മിറ്റിയാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. ഡെവിന്‍ നുണ്‍സിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി അംഗമാണ് പട്ടേല്‍.  നേരത്തേ ദേശീയ സുരക്ഷാ വിഭാഗത്തിലായിരുന്ന പട്ടേല്‍  കഴിഞ്ഞ ഏപ്രിലിലാണ് കമ്മിറ്റിയില്‍ അംഗമായത്.

RELATED STORIES

Share it
Top