യുഎസ് വിദേശകാര്യ സെക്രട്ടറിയെ പുറത്താക്കി

വാഷിങ്ടണ്‍: യുഎസ് കാബിനറ്റില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ അഴിച്ചുപണിയില്‍ സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ പുറത്ത്. ടില്ലേഴ്‌സണ് പകരം സിഐഎ ഡയറക്ടര്‍ മൈക്ക് പോംപിയെ തല്‍സ്ഥാനത്തു നിയമിക്കാനാണ് തീരുമാനമെന്നും വൈറ്റ് ഹൗസ് അറിയിച്ചു. എക്‌സോണ്‍ മൊബില്‍ മേധാവിയായിരുന്ന ടില്ലേഴ്‌സണ്‍ ഒരു വര്‍ഷത്തെ സേവനത്തിനൊടുവിലാണ് സ്ഥാനഭ്രഷ്ടനാവുന്നത്.
മൈക് പോംപിക്ക് പകരമായി സിഐഎ മേധാവിസ്ഥാനത്തേക്ക് നിലവിലെ സിഐഎ ഡെപ്യൂട്ടി ഡയറക്ടര്‍ ജിന ഹാസ്‌പെല്‍ നിയമിതയാവും. ഈ സ്ഥാനത്തെത്തുന്ന ആദ്യവനിതയാവും ഇവര്‍. തീരുമാനത്തെക്കുറിച്ച് ടില്ലേഴ്‌സണ്‍ പ്രതികരിച്ചിട്ടില്ല.
നയതന്ത്ര രംഗത്ത് ട്രംപുമായുള്ള ഭിന്നതയാണ് ടില്ലേഴ്‌സന്റെ കസേര തെറിപ്പിച്ചതെന്നാണ് നിഗമനം. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി  ചര്‍ച്ചകള്‍ തുടങ്ങാനിരിക്കെയാണ് പുതിയ മാറ്റമെന്നതും ശ്രദ്ധേയമാണ്.

RELATED STORIES

Share it
Top