യുഎസ്: യാത്രാവിലക്ക് സുപ്രിംകോടതി ശരിവച്ചു

വാഷിങ്ടണ്‍:  യുഎസില്‍ മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് സുപ്രിംകോടതി ശരിവച്ചു. വിലക്ക് ഏര്‍പ്പെടുത്തിയ ഉത്തരവ്് ഹവായ് അടക്കമുള്ള സംസ്ഥാന—ങ്ങളിലെ കീഴ്‌ക്കോടതികള്‍ തടഞ്ഞിരുന്നു. ഇതിനെതിരേ ഭരണകൂടം സുപ്രിംകോടതിയെ സമീപിക്കുകയായിരുന്നു.
അഞ്ചംഗ ബെഞ്ചില്‍ നാലംഗങ്ങളും മുസ്‌ലിം അഭയാര്‍ഥി വിലക്കിനെ പിന്തുണച്ചു. ദേശീയ സുരക്ഷയ്ക്കാവശ്യമായ നയങ്ങള്‍ രൂപീകരിക്കാനും സംശയം തോന്നുന്നവരെ രാജ്യത്തേക്കു പ്രവേശിക്കുന്നതില്‍ നിന്നു തടയാനും പ്രസിഡന്റിന് അധികാരമുണ്ടെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.
കോടതി ഉത്തരവ് പുറത്തു വന്നു മിനിറ്റുകള്‍ക്കകം തന്നെ ഇതില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ട്രംപ് ട്വീറ്റ് ചെയ്തു. മുസ്്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതു ഭരണഘടനാ ലംഘനമാണെന്നും മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്കു കാരണമാവുമെന്നുമായിരുന്നു എതിര്‍കക്ഷികളുടെ വാദം. ഇതു കോടതി അംഗീകരിച്ചില്ല. സിറിയ, ഇറാന്‍, ലിബിയ, യമന്‍, സോമാലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണു ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡറിലൂടെ പ്രവേശനം നിരോധിച്ചത്. ഉത്തര കൊറിയ, വെനിസ്വേല എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു ഭാഗിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2017 ജനുവരില്‍ അധികാരത്തിലേറി ആഴ്ചകള്‍ക്കകമാണു ട്രംപ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കു യാത്രാവിലക്ക് ഏര്‍പ്പെടുത്തി ഉത്തരവിട്ടത്.

RELATED STORIES

Share it
Top