യുഎസ് ഭരണകൂടത്തിന്റെ ക്രൂരത: 2000 അഭയാര്‍ഥി കുഞ്ഞുങ്ങളെകുടുംബത്തില്‍ നിന്ന് വേര്‍പെടുത്തി

ന്യൂയോര്‍ക്ക്: അതിര്‍ത്തി കടന്ന് അനധികൃതമായി അമേരിക്കയിലെത്തിയ കുടുംബങ്ങളിലെ കുട്ടികളെ അധികൃതര്‍ രക്ഷിതാക്കളില്‍ നിന്നു പറിച്ചെടുത്ത് മാറ്റിപ്പാര്‍പ്പിക്കുന്നു. ആറുമാസത്തിനിടയ്ക്ക് 2000ഓളം കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ടത്. അനധികൃത കുടിയേറ്റക്കാരില്‍ അധികവും മെക്‌സിക്കോ വഴി എത്തുന്നവരാണ്. ഇതിലെ മുതിര്‍ന്നവരെ പിടികൂടി ജയിലിലടയ്ക്കുകയാണ് ചെയ്യുന്നത്. കുടുംബസമേതം പിടിയിലാവുന്നവരില്‍ മാതാപിതാക്കളെ ജയിലിലേക്കു വിടുമ്പോള്‍ കുട്ടികളെ ആരോഗ്യവകുപ്പിനു കീഴിലുള്ള സംരക്ഷണകേന്ദ്രത്തിലേക്കോ ഫോസ്റ്റര്‍ കെയര്‍ പ്രകാരമുള്ള താമസസ്ഥലങ്ങളിലേക്കോ അയക്കും. ഇത്തരത്തില്‍ കുടുംബങ്ങളില്‍ നിന്നു വേര്‍തിരിക്കപ്പെടുന്ന കുട്ടികളെ ആരും കൂടെയില്ലാത്തവര്‍ എന്ന വിഭാഗത്തിലാണ് ഉള്‍പ്പെടുത്തുന്നത്. മാതാപിതാക്കള്‍ ജയിലിലാവുന്നതോടെ കുട്ടികള്‍ അന്യരാജ്യത്തു തീര്‍ത്തും ഒറ്റപ്പെടുകയാണെന്നാണ് ആരോപണം. ട്രംപ് ഭരണകൂടത്തിന്റെ പുതിയ നടപടിക്കെതിരേ അമേരിക്കയില്‍ പ്രതിഷേധം ശക്തമാവുന്നുണ്ട്. മനുഷ്യത്വ രഹിതമായ ഈ നടപടിയെ ബൈബിള്‍ ഉദ്ധരിച്ചു കൊണ്ടാണ് യുഎസ് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍  ചോദ്യം ചെയ്തത്. കുട്ടികളെ രക്ഷിതാക്കളില്‍ നിന്നു പറിച്ചു മാറ്റുന്ന നടപടി ഉടന്‍ അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്ട്രസഭയും യുഎസിനോട് ആവശ്യപ്പെട്ടു.ി

RELATED STORIES

Share it
Top