യുഎസ് പ്രതിനിധിയുമായി ചര്‍ച്ച തുടരും: താലിബാന്‍

കാബൂള്‍: അഫ്ഗാനിലേക്ക് പുതുതായി നിയോഗിക്കപ്പെട്ട യുഎസ് പ്രതിനിധിയുമായി ചര്‍ച്ച തുടരുമെന്ന് താലിബാന്‍. സംഘര്‍ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട്്് അഫ്ഗാന്‍ വംശജനായ യുഎസ് നയതന്ത്രപ്രതിനിധി സല്‍മയ് ഖലീല്‍ സാദ് വെള്ളിയാഴ്ച ഖത്തറില്‍ താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അഫ്ഗാനിലെ അധിനിവേശം അവസാനിപ്പിക്കുന്നതും വിഷയത്തില്‍ സമാധാനപരമായ പരിഹാരം കാണുന്നതു സംബന്ധിച്ചും ചര്‍ച്ച നടത്തിയതായും ഇതു തുടരുമെന്നും താലിബാന്‍ വക്താവ് സയ്ബുല്ലാ മുജാഹിദ് അറിയിച്ചു. അഫ്ഗാനിലെ യുഎസ് സാന്നിധ്യവും സമാധാന ധാരണയെക്കുറിച്ചുമാണ് ഇരുവിഭാഗവും ചര്‍ച്ചചെയ്തതെന്ന് മറ്റൊരു താലിബാന്‍ വക്താവ് അറിയിച്ചു. അഫ്ഗാനില്‍ ജയിലില്‍ കഴിയുന്ന പോരാളികളെ വിട്ടയക്കണമെന്നും അഫ്ഗാന്‍ സൈന്യത്തിനു പിന്തുണ നല്‍കുന്ന വിദേശ ശക്തികളെ പിന്‍വലിക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടതായി അദ്ദേഹം അറിയിച്ചു.
കഴിഞ്ഞമാസമാണ് ഖലീല്‍ സാദിനെ യുഎസ് അഫ്ഗാന്‍ പ്രത്യേക പ്രതിനിധിയായി നിയമിച്ചത്്. കഴിഞ്ഞ ശനിയാഴ്ച അഫ്ഗാനിലെത്തിയ അദ്ദേഹം പ്രസിഡന്റ് അശ്‌റഫ് ഗനിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

RELATED STORIES

Share it
Top