യുഎസ് പോലീസിന്റെ കസ്റ്റഡിയില്‍ ഇന്ത്യക്കാരന്‍ മരിച്ചുവാഷിങ്ടണ്‍: യുഎസ് പോലീസിന്റെ കസ്റ്റഡിയില്‍ കഴിയുകയായിരുന്ന ഇന്ത്യക്കാരന്‍ മരിച്ചു. മതിയായ രേഖകളില്ലാത്തതിന്റെ പേരില്‍ അമേരിക്കയില്‍ എമിഗ്രേഷന്‍ അധികൃതര്‍ കസ്റ്റഡിയിലെടുത്ത അതുല്‍കുമാര്‍ ബാബുഭായ് പട്ടേല്‍ (58) ആണ് മരിച്ചത്. ഹൃദയാഘാതം മൂലമാണ് അതുല്‍കുമാര്‍ മരിച്ചതെന്നാണ് പ്രാഥമിക റിപോര്‍ട്ട്. അറ്റ്‌ലാന്റയിലെ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. കഴിഞ്ഞ രണ്ടു ദിവസമായി അതുല്‍ കസ്റ്റഡിയിലായിരുന്നു. ഇക്വഡോറില്‍ നിന്ന് അറ്റ്‌ലാന്റ വിമാനത്താവളത്തില്‍ മെയ് 10നാണ് അതുലെത്തിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

[related]

RELATED STORIES

Share it
Top