യുഎസ് തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന് ആരോപിച്ച് റഷ്യക്കാരിക്കെതിരേ കേസ്‌

വാഷിങ്ടണ്‍: അടുത്ത മാസം നടക്കാനിരിക്കുന്ന യുഎസ് മിഡ് ടേം പ്രതിനിധി സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് റഷ്യക്കാരിക്കെതിരേ യുഎസില്‍ കേസ്. ക്രിമിലിനെ അനുകൂലിച്ചു പ്രചാരണം നടത്തിയതായാണ് അരോപണം. എലീന അലേക്‌സീവ്‌ന കുസ്യായനോവ (44)യ്‌ക്കെതിരേയാണു ക്രിമിനല്‍ ക്കേസെടുത്തതായി യുഎസ് നീതിന്യായ വകുപ്പ് അറിയിച്ചത്.
യുഎസില്‍ വിദേശ ഇടപെടല്‍ ആരോപിച്ച് കേസെടുത്തത് ആദ്യമായാണ്. യുഎസ് രാഷ്ട്രീയത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നതിനുള്ള പദ്ധതി ലാഖയുടെ ഭാഗമാണ് എലീന. സെന്റ് പീറ്റേഴ്‌സ് ബര്‍ഗില്‍ താമസക്കാരിയായ എലീന യുഎസിനെതിരായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നു. ഇതില്‍ ഓണ്‍ലൈന്‍ സംവാദങ്ങളും നടത്തിയിരുന്നു. യുഎസ് പൗരന്മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായും പറയുന്നു.
2016ലെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന് അനുകൂലമായി റഷ്യന്‍ ഇടപെടല്‍ നടന്നെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നു നീതിന്യായ വകുപ്പ് മുന്‍ എഫ്ബിഐ ഡയറക്ടര്‍ റോബര്‍ട്ട് മുള്ളറെ അന്വേഷണച്ചുമതല ഏല്‍പ്പിക്കുകയായിരുന്നു.

RELATED STORIES

Share it
Top