യുഎസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തും: ഇയു

ബെര്‍ലിന്‍: യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ജൂലൈ മുതല്‍ നികുതി ഏര്‍പ്പെടുത്തു—മെന്ന് യൂറോപ്യന്‍ യൂനിയന്‍ അറിയിച്ചു. യൂറോപ്പില്‍ നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉല്‍പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് തീരുമാനിച്ചിരുന്നു. ഇതിനെതിരേയാണ് യുഎസ് ഉല്‍പന്നങ്ങള്‍ക്ക് നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള യൂറോപ്യന്‍ യൂനിയന്‍ തീരുമാനം. നികുതി ഏര്‍പ്പെടുത്തേണ്ട യുഎസ് ഉല്‍പന്നങ്ങളുടെ അന്തിമ പട്ടിക ഈ മാസം അവസാനത്തോടെ തയ്യാറാവുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ വൈസ് പ്രസിഡന്റ് മറോസ് സെഫ്‌കോവിക് അറിയിച്ചു. യുഎസ് സ്റ്റീല്‍, കാര്‍ഷിക ഉല്‍പന്നങ്ങള്‍ എന്നിവയും പട്ടികയില്‍പ്പെടും. കഴിഞ്ഞ വര്‍ഷം 55 ലക്ഷം ടണ്‍ സ്റ്റീല്‍ ആണ് യൂറോപ്യന്‍ യൂനിയന്‍ യുഎസിലേക്ക് കയറ്റിയയച്ചത്. യുഎസ് നികുതി ഏര്‍പ്പെടുത്തിയതോടെ വന്‍ നഷ്ടമാണ് കണക്കാക്കുന്നത്.

RELATED STORIES

Share it
Top