യുഎസ്്: കുടിയേറ്റക്കാര്‍ക്കുള്ള ഗ്രീന്‍കാര്‍ഡും നിര്‍ത്തലാക്കിയേക്കും

വാഷിങ്ടണ്‍: യുഎസില്‍ കുടിയേറ്റക്കാര്‍ക്കു സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുമെന്നു ട്രംപ് ഭരണകൂടം. ഗ്രീന്‍ കാര്‍ഡ്്് ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ക്കശമാക്കാനാണു തീരുമാനം. കഴിഞ്ഞ ശനിയാഴ്ചയാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
പുതിയ ഉത്തരവ് പ്രകാരം ഭക്ഷണം, താമസം, ആരോഗ്യ പരിരക്ഷ തുടങ്ങിയ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നവര്‍ക്കു ഗ്രീന്‍ കാര്‍ഡ് ലഭിക്കില്ല. കുടിയേറ്റക്കാരെ സ്വയംപര്യാപ്തരാക്കാനും രാജ്യത്തെ നികുതിദായകര്‍ക്ക് അവര്‍ ഭാരമാവാതിരിക്കാനുമാണു പുതിയ നീക്കമെന്ന് ആഭ്യന്തര സുരക്ഷാ സെക്രട്ടറി അറിയിച്ചു.
പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഗ്രീന്‍ കാര്‍ഡ് ലഭിക്കണമെങ്കില്‍ കുടിയേറ്റക്കാര്‍ തങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്നില്ലെന്ന് അധികൃതര്‍ക്കു മുന്നില്‍ രേഖാമൂലം അറിയിക്കണം.
എച്ച് 4 വിസയുള്ളവരുടെ വര്‍ക് പെര്‍മിറ്റ് റദ്ദാക്കുന്നതു സംബന്ധിച്ച തീരുമാനം മൂന്നു മാസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് ഗ്രീന്‍ കാര്‍ഡും നിര്‍ത്തലാക്കാന്‍ നീക്കം നടക്കുന്നത്.

RELATED STORIES

Share it
Top