യുഎസില്‍ സെനറ്റര്‍മാര്‍ക്ക് കുഞ്ഞുങ്ങളുമായി ചേംബറില്‍ ഇരിക്കാം

വാഷിങ്ടണ്‍: യുഎസ് സെനറ്റില്‍ ഇനി അംഗങ്ങള്‍ക്ക് അവരുടെ കൈക്കുഞ്ഞുങ്ങളുമായി ചേംബറില്‍ ഇരിക്കാം. അസാധാരണ നീക്കത്തിലൂടെ സെനറ്റ് ഏകകണ്ഠമായാണ് ഈ പ്രമേയം പാസാക്കിയത്. ഭേദഗതി വരുത്തിയ നിയമപ്രകാരം സെനറ്റ് അംഗങ്ങള്‍ക്കു വോട്ടെടുപ്പ് സമയങ്ങളില്‍ ഒരു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി സെനറ്റില്‍ ഇരിക്കുകയും മുലയൂട്ടുകയും ചെയ്യാന്‍ കഴിയും. യുഎസ് സെനറ്റിലെ 50കാരിയായ താമി ഡ്യൂക്‌വര്‍ത്ത് എന്ന അംഗം ഒരാഴ്ച മുമ്പ് കുഞ്ഞിനു ജന്‍മം നല്‍കിയിരുന്നു. കുഞ്ഞിന് ജന്‍മം നല്‍കുന്ന ആദ്യ സിറ്റിങ് സെനറ്റര്‍ കൂടിയാണിവര്‍. സെനറ്റില്‍ ഹാജരാവുമ്പോള്‍ തനിക്ക്് എങ്ങനെയാണു കുഞ്ഞിനെ പരിചരിക്കാന്‍ കഴിയുമെന്നു ഡ്യൂക്‌വര്‍ത്ത് ആശങ്ക അറിയിച്ചിരുന്നു. തുടര്‍ന്നാണു സെനറ്റ് നിയമ ഭേദഗതി വരുത്തിയത്.

RELATED STORIES

Share it
Top