യുഎസില്‍ വന്‍ സൈനിക പരേഡ് നടത്താനൊരുങ്ങി ട്രംപ്‌

വാഷിങ്ടണ്‍: യുഎസിന്റെ തലസ്ഥാന നഗരിയില്‍ വന്‍ സൈനിക പരേഡ് സംഘടിപ്പിക്കാന്‍ തയ്യാറാവാന്‍ പെന്റഗണിനു ട്രംപിന്റെ നിര്‍ദേശം. ജനുവരി അവസാനത്തിലാണ് സൈനിക മേധാവിക്ക് ട്രംപ് നിര്‍ദേശം നല്‍കിയത്. പരേഡിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയതായി പ്രതിരോധ വകുപ്പ് വക്താവ് തോമസ് ക്രോസണ്‍ അറിയിച്ചു. യുദ്ധങ്ങള്‍ വിജയിക്കുമ്പോഴാണ് സാധാരണ  യുഎസില്‍ സൈനിക പരേഡ് സംഘടിപ്പിക്കാറുള്ളത്. 1991ല്‍ ഗള്‍ഫ് യുദ്ധത്തിന് അവസാനം കുറിച്ചപ്പോഴാണ് അവസാനമായി യുഎസില്‍ സൈനിക പരേഡ് നടത്തിയത്.   ഫ്രാന്‍സിന്റെ ദേശീയ ദിനത്തില്‍ കണ്ട സൈനിക പരേഡില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടാണ്പരേഡ് സംഘടിപ്പിക്കുന്നതെന്നാണ് പ്രതിരോധ വകുപ്പിന്റെ വിശദീകരണം.

RELATED STORIES

Share it
Top