യുഎസില്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് 1.6 കോടി ഡോളര്‍ പിഴ

വാഷിങ്ടണ്‍: യുഎസ് തപാല്‍ സര്‍വീസിനെ കബളിപ്പിച്ചു എന്ന കേസില്‍ ഇന്ത്യന്‍ വംശജര്‍ 1.6 കോടി ഡോളര്‍ പിഴ അടയ്ക്കണമെന്നു കോടതി. ഷിക്കാഗോയില്‍ പ്രോഡിഗി മെയ്‌ലിങ് സര്‍വീസ് എന്ന കൊറിയര്‍ കമ്പനി ഉടമകളായ യോഗേഷ് പട്ടേല്‍, അരവിന്ദ് ലാക്കാംസനി എന്നിവരാണു ശിക്ഷിക്കപ്പെട്ടത്. വ്യാജരേഖകള്‍ ചമച്ച് 80 ദശ ലക്ഷം കാര്‍ഗോ പെട്ടികള്‍ അനധികൃതമായി കടത്തിയെന്നാണ് കേസ്. വ്യാജരേഖകള്‍ സമര്‍പ്പിച്ച് ഫീസ് അടയ്ക്കാതെയാണു സംഘം ചരക്കുകള്‍ കടത്തിയതെന്നും അധികൃതര്‍ പറഞ്ഞു.
ഡേവിഡ് ഗാര്‍ഗനോ എന്ന മറ്റൊരാള്‍കൂടി കേസില്‍ കുറ്റക്കാരനാണെന്ന്  കോടതി കണ്ടെത്തി. അനധികൃതമായി കാര്‍ഗോ സാധനങ്ങള്‍ കടത്തുന്നതിനായി പോസ്റ്റല്‍ വകുപ്പിലെ ക്ലാര്‍ക്കിന്റെയും സെക്രട്ടറിയുടെയും വ്യാജ ഒപ്പ് സംഘം ഉപയോഗിച്ചതായും കുറ്റപത്രത്തില്‍ പറയുന്നു. 2010നും 2015നും ഇടയില്‍ ആണ് സംഘം തപാല്‍ വകുപ്പിനെ കബളിപ്പിച്ച് ചരക്കുകള്‍ കടത്തിയത്.

RELATED STORIES

Share it
Top