യുഎസില്‍ പാക് ഉദ്യോഗസ്ഥര്‍ക്ക് യാത്രാ നിയന്ത്രണം?

ഇസ്‌ലാമാബാദ്: യുഎസില്‍ പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ നീക്കം. പ്രതിനിധികള്‍ അവരവരുടെ ഓഫിസുകളില്‍ നിന്നു മുന്‍കൂര്‍ അനുമതിയില്ലാതെ 40 കിലോമീറ്ററില്‍ കൂടുതല്‍ യാത്ര ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തുന്നതുള്‍പ്പെടെയുള്ള നിയന്ത്രണങ്ങളാണ് യുഎസ് പരിഗണിക്കുന്നതെന്നു പാകിസ്താന്‍ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
40 കിലോമീറ്ററില്‍ കൂടുതലുള്ള യാത്രയ്ക്ക് അഞ്ചുദിവസം മുമ്പ് അധികൃതരില്‍ നിന്ന് അനുമതി വാങ്ങിയിരിക്കണം. ചില പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍, മെയ് ഒന്നുമുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വരുമെന്നു പാക് വിദേശകാര്യ മന്ത്രാലയത്തിനും എംബസിക്കും നല്‍കിയ നോട്ടീസില്‍ യുഎസ് വ്യക്തമാക്കിയിട്ടുള്ളതായും ദി ഡോണ്‍ പത്രത്തിന്റെ റിപോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, പാക് നിയന്ത്രണ ഉേദ്യാഗസ്ഥര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയെന്ന റിപോര്‍ട്ട് യുഎസ് നിരസിച്ചതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.

RELATED STORIES

Share it
Top