യുഎസില്‍ നിന്നും കോഴിയിറച്ചി ഉല്‍പന്ന ഇറക്കുമതി: തീരുമാനം പിന്‍വലിക്കണം-ഓള്‍ കേരള പൗള്‍ട്രി ഫെഡറേഷന്‍

ആലപ്പുഴ: ഗാട്ട് കരാറിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയില്‍ നിന്നും കോഴി ഇറച്ചി ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആള്‍ കേരളാ പൗള്‍ട്രി ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു.
ഉല്‍പാദന ചെലവിലും കുറഞ്ഞ വിലയില്‍ ഉല്‍പന്നം വില്‍ക്കേണ്ടി വരുന്ന ഇന്ത്യയിലെ പൗള്‍ട്രി കര്‍ഷകരുടെ ജീവിതം ദുരിതത്തിലാവുമെന്നും, ആ  നയത്തില്‍ നിന്ന് പിന്മാറുവാന്‍ കേന്ദ്ര ഗവണ്‍മെന്റിന്റെ മേല്‍ സംസ്ഥാന സര്‍ക്കാര്‍   സമ്മര്‍ദ്ദം ചെലുത്തണമെന്നും  അമേരിക്കയില്‍ നിന്നും പുറം തള്ളുന്ന ഭക്ഷ്യ യോഗ്യമല്ലാത്ത കോഴി ഇറച്ചി ഉല്‍പന്നങ്ങള്‍ ഇന്ത്യയിലെ ജനങ്ങളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും ആള്‍ കേരളാ പൗള്‍ട്രി ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് എം താജുദ്ദീന്‍,  ജന. സെക്രട്ടറി ട.ഗ. നസീര്‍, ട്രഷറര്‍  ആര്‍ രവീന്ദ്രന്‍ സംസാരിച്ചു.

RELATED STORIES

Share it
Top