യുഎസില്‍ തോക്ക് വാങ്ങുന്നതിന് സാഹചര്യ പരിശോധന കര്‍ശനമാക്കും

വാഷിങ്ടണ്‍: അമേരിക്കയിലെ ഫ്‌ലോറിഡയിലെ സ്‌കൂളില്‍ 17 പേരുടെ മരണത്തിന് വഴിവെച്ച വെടിവയ്പ്പിനെ തുടര്‍ന്ന് തോക്ക് വാങ്ങാന്‍ വരുന്നവരുടെ സാഹചര്യം പരിശോധിക്കാന്‍ തീരുമാനം. നിലവിലുള്ള പരിശോധനക്ക് പുറമെയാണ് സാഹചര്യ പരിശോധന നടത്തുക. തോക്ക് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്ന തോക്കു നിയമത്തെ കുറിച്ച് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ചര്‍ച്ച നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു.രാജ്യത്ത് കര്‍ശനമായ തോക്കുനിയമം കൊണ്ടുവരണമെന്നതിനെ അനുകൂലിക്കുന്നവരാണ് മൂന്നില്‍ രണ്ട് അമേരിക്കക്കാരുമെന്ന് മാധ്യമങ്ങള്‍ നടത്തിയ അഭിപ്രായ സര്‍വെയില്‍ കണ്ടെത്തിയിരുന്നു. ഭൂരിഭാഗം പേരും എ.ആര്‍15 പോലുള്ള സെമി ഓട്ടോമാറ്റിക് ആയുധങ്ങള്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന പക്ഷക്കാരാണ്.

RELATED STORIES

Share it
Top